കൊലപാതകക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവില്‍

ദില്ലി: കൊലപാതകക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവില്‍. 23 വയസ്സുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതക കേസിലാണ് സുശീല്‍ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.

വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും സുശീല്‍ കുമാറിനെ കണ്ടെത്താനായില്ലെന്ന് ദില്ലി പൊലീസ് പറയുന്നു. ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്‌ഐആര്‍.

സംഘര്‍ഷ സ്ഥലത്ത് നിന്ന് ഒരു തോക്ക് കണ്ടെടുത്തു. ഗുസ്തിയില്‍ രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ താരമാണ് സുശീല്‍കുമാര്‍.

 

Top