ഹോണ്ട സിറ്റിയെ പിന്തള്ളി ഇന്ത്യയിലെ ബെസ്റ്റ് സെല്ലറായി ‘ഡബ്യൂആര്‍-വി’

ന്യൂഡല്‍ഹി : ഹോണ്ട സിറ്റിയെ മറികടന്ന് ഇന്ത്യയില്‍ ജാപ്പനീസ് കമ്പനികളിലെ ബെസ്റ്റ്‌സെല്ലറായി മാറി ഹോണ്ട ഡബ്ല്യുആര്‍-വി.

ഈ ക്രോസ്ഓവറിന്റെ കരുത്തില്‍ ഹോണ്ട കാര്‍സ് ഇന്ത്യാ കഴിഞ്ഞ മാസം 2016 ജൂലൈ മാസത്തേക്കാള്‍ 22 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്.

2016 ജൂലൈയില്‍ 14,033 യൂണിറ്റ് വാഹനങ്ങള്‍ ഹോണ്ട കാര്‍സ് ഇന്ത്യാ വിറ്റപ്പോള്‍ 2017 ജൂലൈയില്‍ 17,085 യൂണിറ്റായി വര്‍ധിച്ചു. കഴിഞ്ഞ മാസം 4,894 യൂണിറ്റ് ഹോണ്ട ഡബ്ല്യുആര്‍-വിയാണ് ഇന്ത്യയില്‍ വിറ്റുപോയത്.

കമ്പനിയുടെ ജനപ്രീതിയാര്‍ജ്ജിച്ച ബെസ്റ്റ് സെല്ലിംഗ് സെഡാനായ ഹോണ്ട സിറ്റിയെ ആണ് ഡബ്ല്യുആര്‍-വി പിന്നിലാക്കിയത്. 2017 ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ 4,854 യൂണിറ്റ് ഹോണ്ട സിറ്റിയുടെ വില്‍പ്പനയാണ് നടന്നത്.

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലായി ഈ വര്‍ഷം മാര്‍ച്ചിലാണ് ഹോണ്ട ഡബ്ല്യു-ആര്‍വി ഇന്ത്യയില്‍ അവതരിപ്പിച്ചത്. വിപണിയില്‍ അവതരിപ്പിച്ച് ഒരാഴ്ച്ചയ്ക്കുള്ളില്‍ 2,500 ബുക്കിംഗാണ് ഹോണ്ട ഡബ്ല്യുആര്‍-വിയെ തേടിയെത്തിയത്.

വാഹന നിര്‍മ്മാതാക്കള്‍ക്കിടയിലെ മത്സരത്തിന്റെ ഫലമായി വില കുറയ്ക്കുന്നതും ഫീച്ചറുകളും കാബിന്‍ സ്‌പേസുമെല്ലാം ഇന്ത്യയില്‍ ക്രോസ്ഓവര്‍ സെഗ്‌മെന്റിലെ ഡിമാന്‍ഡ് ക്രമേണ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

ആഗോളതലത്തില്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ആദ്യ ഹോണ്ട മോഡലാണ് ഹോണ്ട ഡബ്ല്യുആര്‍-വി. ഇന്ത്യയിലെ ഹോണ്ടയുടെ ഗവേഷണവികസന കേന്ദ്രത്തിലാണ് ഈ ക്രോസ്ഓവര്‍ വികസിപ്പിച്ചത്.

പുതിയ ഫീച്ചറുകളും കാബിന്‍ സ്‌പേസുമാണ് ഡബ്ല്യുആര്‍-വിയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതില്‍ നിര്‍ണ്ണായക ഘടകമായത്.

ഇലക്ട്രിക് സണ്‍റൂഫ്, 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അഥവാ ഡിജിപാഡ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയാണ് ഈ ബെസ്റ്റ് സെല്ലറിന്റെ പ്രധാന സവിശേഷതകള്‍. കാബിന്‍ വിശാലമായതിനാല്‍ അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം, ഇതിനേക്കാള്‍ മികച്ചൊരു ഫാമിലി കാര്‍ വിപണിയില്‍ ഇല്ലെന്നതും ഡബ്യൂആര്‍-വിയെ ജനപ്രിയമാക്കി..

Top