ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചു ; മൊത്തവില പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തിൽ

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവില പണപ്പെരുപ്പം ആറ് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.

ഒക്ടോബറിലെ പണപ്പെരുപ്പം 3.59 ശതമാനമായിരുന്നു. സെപ്റ്റംബറിലാകട്ടെ 2.60 ശതമാനവും.എന്നാൽ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 1.27 ശതമാനമാനവുമായിരുന്നു പണപ്പെരുപ്പം.

ഉള്ളി, മറ്റ് പച്ചക്കറികള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചതാണ് പണപ്പെരുപ്പം ഉയരാന്‍ പ്രധാനകാരണം.

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ഒക്ടോബറില്‍ ഇരട്ടിയായി 4.30 ശതമാനത്തിലെത്തി.

സെപ്റ്റംബറില്‍ പച്ചക്കറിയുടെ വിലക്കയറ്റം 15.48 ആയിരുന്നെങ്കില്‍ ഒക്ടോബറില്‍ ഇത് 36.61 ശതമാനമായി.

വലിയ ഉള്ളിയുടെ വിലക്കയറ്റം കുത്തനെകൂടി 127.04 ശതമാനമായി. മുട്ട, മാംസം, മത്സ്യം തുടങ്ങിയവയുടേത് 5.67 ശതമാനമായും ഉയര്‍ന്നു.

അതേസമയം, നിര്‍മിത ഉത്പന്നങ്ങളുടെ പണപ്പെരുപ്പം 2.72ല്‍നിന്ന് 2.62 ശതമാനമായി കുറഞ്ഞു. ഇന്ധന വിലക്കയറ്റം 9.01ല്‍നിന്ന് 10.52 ശതമാനമായി കൂടുകയും ചെയ്തു.

Top