ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ജയിച്ചാല്‍ സന്തോഷമെന്ന് മമതാ ബാനര്‍ജി

Mamtha Banarji

ബംഗാള്‍ : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ജയിച്ചാല്‍ സന്തോഷമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അന്ധമായ രാഷ്ട്രീയ വിരോധമില്ല. ത്രിപുരയില്‍ സിപിഎം പരാജയത്തിന്റെ വക്കിലാണ്. പക്ഷേ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ സിപിഎം ജയിക്കുന്നതില്‍ തനിക്ക് സന്തോഷമാണെന്നും നിയമസഭയില്‍ മമത വ്യക്തമാക്കി.

‘നിങ്ങളുടെ അഹങ്കാരവും ധിക്കാരവുമാണ് തകര്‍ച്ചയ്ക്ക് കാരണ’മെന്നും മമത സിപിഎമ്മിനെ വിമര്‍ശിച്ചു. നിയമസഭയില്‍ സിപിഎം എംഎല്‍എ സുജന്‍ ചക്രബര്‍ത്തിയുടെ ഒരു ചോദ്യത്തിന് മറുപടി പറയവേയാണ് മമത ഇക്കാര്യം പറഞ്ഞത്.

Top