Worst Chemical Attack in Years in Syria; U.S. Blames Assad

വാഷിംഗ്ടണ്‍: സിറിയയില്‍ വിമത നിയന്ത്രണത്തിലുള്ള ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ക്കുന്‍ പട്ടണത്തില്‍ വിമാനത്തില്‍നിന്നുള്ള രാസായുധം പ്രയോഗത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

നീതീകരക്കാനാവാത്ത സംഭവമാണ് നടന്നതെന്നു കുറ്റപ്പെടുത്തിയ ട്രംപ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെയും അതിരൂക്ഷമായി വിമര്‍ശിച്ചു. മനുഷ്യത്വരഹിതമായ നടപടിയാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

രാസായുധ പ്രയോഗത്തിനു പിന്നില്‍ അസദ് ഭരണകൂടമാണെന്ന വിമതഗ്രൂപ്പിന്റെ ആരോപണത്തിനു പിന്നാലെയാണ് അസദ് ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ ട്രംപിന്റെ വിമര്‍ശനവും ഉണ്ടായത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയേയും ട്രംപ് അതിരൂക്ഷമായി കുറ്റപ്പെടുത്തി.

രാസായുധങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് 2012ല്‍ ഒബാമ ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് അതിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരര്‍ക്ക് എതിരേയുള്ള പോരാട്ടത്തിനു നേതൃത്വം നല്‍കുന്ന അമേരിക്കയുടെ വിമാനങ്ങളും ഇവിടെ പലതവണ ആക്രമണം നടത്തിയിട്ടുണ്ട്. രാസായുധാക്രമണത്തില്‍ മരിച്ചവരില്‍ 11 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ നൂറിലേറപ്പേര്‍ക്കു ജീവഹാനി നേരിട്ടെന്ന് പ്രതിപക്ഷ വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ 200ലേറെ പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Top