നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു; 45 പേര്‍ക്ക് പരുക്ക്

blast

കാനോ: വടക്ക് കിഴക്കന് നൈജീരിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 45 പേര്‍ക്ക് പരുക്കേറ്റതായി വിവരം. നൈജീരിയയിലെ മുസ്ലീം പള്ളിയിലും മാര്‍ക്കറ്റിലുമാണ് ചാവേര്‍ ആക്രമണം ഉണ്ടായത്.

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി മുബി നഗരത്തിലെ പള്ളിയില്‍ എത്തിയപ്പോഴായിരുന്നു ആദ്യത്തെ ആക്രമണം നടന്നത്. തൊട്ടു പിന്നാലെ മാര്‍ക്കറ്റിലും സ്ഫോടനം നടക്കുകയായിരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ബൊക്കോ ഹറം തീവ്രവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്ന് കരുതുന്നു.

Top