സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്ന മില്‍മപാലില്‍ പുഴുക്കള്‍

milk

ഷൊര്‍ണൂര്‍ : കവളപ്പാറ എയുപി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പാലില്‍ പുഴുക്കള്‍. വിതരണത്തിനായി കൊണ്ടുവന്ന 48 പായ്ക്കറ്റിലും പുഴുക്കളുണ്ടായിരുന്നു. സ്‌കൂളില്‍ വിതരണം ചെയ്ത മില്‍മയുടെ പാലിലാണു പുഴുക്കളെ കണ്ടെത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

ആദ്യം പൊട്ടിച്ച ഏതാനും പായ്ക്കറ്റുകളിലാണ് പുഴുവിനെ കണ്ടത്. ഇതോടെ ഉത്തരമേഖലാ നൂണ്‍ മീല്‍ ഓഫിസറെ വിവരം അറിയിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മുഴുവന്‍ പായ്ക്കറ്റും പൊട്ടിച്ചു നോക്കിയപ്പോള്‍ അവയിലും കണ്ടെത്തുകയായിരുന്നു.

Top