സ്‌കൂളില്‍ ഉച്ചഭക്ഷണത്തില്‍ പുഴു പരാതിപ്പെട്ടപ്പോള്‍ അത് ജീരകമെന്ന് അധ്യാപിക

മൂര്‍ഷിദാബാദ്: പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദിലെ സ്‌കൂളില്‍ കുട്ടികള്‍ക്കു നല്‍കിയ ഉച്ചഭക്ഷണത്തില്‍ പുഴു. പരാതിപ്പെട്ടപ്പോള്‍ പുഴുക്കള്‍ ജീരകമെന്ന് അധ്യാപിക. ഹാസിംപുര്‍ പൈമ്രറി സ്‌കൂളിലാണു സംഭവം.

കിച്ചടിയില്‍ പുഴുക്കളെ കണ്ടെത്തിയതില്‍ രക്ഷിതാക്കള്‍ വിശദീകരണമാവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാതാപിതാക്കളോട് കിച്ചടിയില്‍ കണ്ടെത്തിയത് ജീരകമാണെന്നായിരുന്നു മറുപടിയെന്ന് നാലാം ക്ലാസ് വിദ്യാര്‍ഥിയായ രോഹിത് സിന്‍ഹ പറഞ്ഞു.

സംഭവത്തില്‍ ഉടനടി പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് രക്ഷിതാക്കള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

Top