16,8000 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി; ലോകരാജ്യങ്ങള്‍ പ്രാര്‍ത്ഥനയില്‍

ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് ഒരു ലക്ഷത്തി അറുപത്തിഎണ്ണായിരത്തിലേറെപേര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആഗോളതലത്തില്‍ 3750 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്താകമാനമായി ഇരുപത്തി നാലര ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിട്ടുള്ളത്. ആറ് ലക്ഷത്തി നാല്‍പ്പത്തിരണ്ടായിരം പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാനായിട്ടുണ്ട്.

എണ്ണൂറോളം ജീവനുകളാണ് ഇന്ന് അമേരിക്കയില്‍ നഷ്ടമായത്. 781 മരണങ്ങളാണ് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ നാല്‍പ്പത്തിയൊന്നായിരം പിന്നിട്ടിട്ടുണ്ട്. ആറായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം ഏഴേ മുക്കാല്‍ ലക്ഷം പിന്നിടുകയും ചെയ്തിട്ടുണ്ട്.

യുകെയിലും യുറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ് ഭീതി തുടരുകയാണ്. യുകെയില്‍ മാത്രം ഇന്ന് ഇതുവരെ 449 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ പതിനാറായിരത്തി അഞ്ഞൂറ് കടക്കുകയും ചെയ്തു. അയ്യായിരത്തോളം പേര്‍ക്ക് ഇവിടെ പുതുതായി രോഗം സ്ഥിരികരിച്ചിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 124743 ആയിട്ടുണ്ട്.

ഫ്രാന്‍സിലാകട്ടെ ഇന്ന് 547 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം മരണസംഖ്യ ഇരുപതിനായിരം പിന്നിടുകയും ചെയ്തു. രണ്ടായിരത്തഞ്ഞൂറോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവിടുത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 155383 ആയിട്ടുണ്ട്.

Top