ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 11000 റണ്‍സ് തികച്ച സച്ചിന് ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനായി ഇന്ത്യന്‍ നായകന് ഇന്ന് കളത്തിലിറങ്ങും. ലോകകപ്പില്‍ ഇന്ന് മൂന്നാമത്തെ മത്സരത്തിന് ഇറങ്ങുമ്പോഴാണ് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിരാട് കോഹ്ലിക്ക് അവസരം കൈവന്നിരിക്കുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസ് ലാന്‍ഡിനെയാണ് നേരിടുന്നത്. ഇന്നത്തെ മത്സരത്തില്‍ 57 റണ്‍സ് നേടുകയാണെങ്കില്‍ വിരാട് കോഹ്ലി ഏകദിനത്തില്‍ 11000 റണ്‍സ് എന്ന റെക്കോഡ് നേട്ടം കൈവരിക്കാനാകും.
ന്യൂസിലാന്‍ഡിനെതിരെയുള്ള മത്സരം വിരാട് കോഹ്ലിയുടെ 222മത്തെ ഏകദിന മത്സരമാണ്. 276 ഏക ദിന മത്സരങ്ങള്‍ കളിച്ചതിനു ശേഷമാണു സച്ചിന് 11000 റണ്‍സ് നേടിയത്. ഇന്നത്തെ മത്സരത്തില്‍ 57 റണ്‍സ് കൂടി എടുത്താല്‍ 11000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരം മാത്രമാവും വിരാട് കോഹ്ലി. 18426 റണ്‍സ് എടുത്ത സച്ചിന് ടെണ്ടുല്‍ക്കറും 11363 റണ്‍സ് എടുത്ത സൗരവ് ഗാംഗുലിയുമാണ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍.