ലോകത്ത് കൊവിഡ് ബാധിതര്‍ 24,051,410 ആയി; കൊവിഡ് മരണം 823,322

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 24,051,410 ആയി വര്‍ധിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 823,322 ആയി. 16,600,742 പേരാണ് ഇതിനോടകം ലോകത്താകമാനം രോഗമുക്തി നേടിയത്. ബ്രസീലില്‍ നാല്‍പ്പത്തിയാറായിരത്തോളം പേര്‍ക്ക് കൂടി പുതിതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 3,674,176 ആയി.

അമേരിക്കയില്‍ മുപ്പത്തിയാറായിരം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം അന്‍പത്തിയൊന്‍പത് ലക്ഷത്തി അമ്പത്തി രണ്ടായിരവും മരണം ഒരു ലക്ഷത്തി എണ്‍പത്തിരണ്ടായിരവും കടന്നു. റഷ്യയില്‍ നാലായിരത്തോളം പേര്‍ക്കും കൊളംമ്പിയയില്‍ പതിനായിരത്തില്‍ ഏറെ പേര്‍ക്ക് കൂടിയും രോഗം റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്ത് കൊവിഡ് ബാധിതതരുടെ എണ്ണം മുപ്പത്തിരണ്ട് ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിനരോഗബാധ ഇന്ന് ആറുപതിനായിരം കടന്നേക്കും.

മഹാരാഷ്ട്ര, ആന്ധ്ര, എന്നിവിടങ്ങളില്‍ വലിയ വര്‍ധനവാണ് പ്രതിദിന രോഗബാധയിലുണ്ടായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 11,015, ആന്ധ്രയില്‍ 9927, കര്‍ണാടകത്തില്‍ 8161, തമിഴ്‌നാട്ടില്‍ 5967, ഉത്തര്‍പ്രദേശില്‍ 5124, ഒഡീഷയില്‍ 2546 എന്നിങ്ങനെയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത് കൊവിഡ് കേസുകളുടെ എണ്ണം. രാജ്യത്തെ സെറോളജിക്കല്‍ സര്‍വ്വേയുടെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ ആദ്യവാരത്തോടെ അവസാനിക്കും.

Top