ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂള്‍ ദുബായ്ക്ക് സ്വന്തം

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള  ഇന്‍ഫിനിറ്റി പൂള്‍ ഒരുക്കി ദുബായ്. അഡ്രസ്‌ ബീച്ച് റിസോര്‍ട്ട് ശൃംഖലയുടെ ഭാഗമായ സീറ്റ സെവന്റി സെവന്‍ ഹോട്ടലിലാണ് ഗിന്നസ് റെക്കോര്‍ഡ് നേടിയ ഈ പൂള്‍ ഉള്ളത്. ഹോട്ടലിന്‍റെ 77 മത്തെ നിലയില്‍ ആണ് പൂള്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍ ദുബായ് നഗരം കാണാന്‍ സാധിക്കും. ‘ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂള്‍’ എന്ന ബഹുമതി നേടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുകയാണ് ഈ പൂള്‍.

311 അടി നീളവും 54 അടി വീതിയുമുണ്ട് ഈ പൂളിന്. ഈഫൽ ടവറിന്‍റെ അത്ര ഉയരമുണ്ട് ഈ പൂളിന്. പാം ജുമൈറ, വേൾഡ് ഐലന്‍ഡ്, ബുർജ് അൽ അറബ് എന്നിവയെല്ലാം ഈ പൂളില്‍ നിന്നാല്‍ കാണാം.
ഇന്‍ഫിനിറ്റി പൂള്‍ കൂടാതെ ഫാമിലി പൂൾ, കുട്ടികളുടെ സ്പ്ലാഷ് പാഡ് എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഹോട്ടലില്‍ എത്തുന്ന അതിഥികള്‍ക്കാണ് ഈ സൗകര്യം ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്‍ഫിനിറ്റി പൂൾ 21 വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് പ്രവേശിക്കാന്‍ അനുമതി നല്‍ക്കുകയുള്ളു. പൂളിനോട് ചേര്‍ന്നുതന്നെ ഒരു ഏഷ്യൻ ഫ്യൂഷൻ റെസ്റ്റോറന്‍റ്  സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.

Top