ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹോട്ടൽ ദുബായിൽ പ്രവർത്തനം ആരംഭിച്ചു

DUBAI-HOTEL

ദുബായ് : ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹോട്ടൽ ദുബായ് നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു. 75 നിലകളിലായി 356 മീറ്റർ ഉയരത്തിന്റെ തലയെടുപ്പിൽ ജിവോറ ഹോട്ടലാണ് പ്രവർത്തനം ആരംഭിച്ചത്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടലെന്ന പേര് നേടിയ ജെ ഡബ്ല്യു മാരിയറ്റ് മാർക്വി ഹോട്ടലിന്റെ പ്രതാപം ജിവോറയുടെ വരവോടെ ഇടിയും. ദുബായ് അന്തർദേശീയ സാമ്പത്തികകേന്ദ്രത്തിനടുത്ത് ഷേഖ് സയീദ് റോഡിനു സമീപമാണ് ജിവോറ.

232 ഡീലക്‌സ് മുറികളും 265 വൺ ബെഡ് ഡീലക്‌സ് മുറികളും 31 ടു ബെഡ് സ്യൂട്ടുമടങ്ങുന്നതാണ് ഹോട്ടൽ. കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ സജ്ജീകരിച്ച റസ്റ്റോറന്റിലെത്തിയാൽ ദുബായ് സിറ്റിയുടെ മനോഹരമായ ദൃശ്യം വ്യക്തമാകും.

മാജിസ് അൽ അത്തറാണ് ഹോട്ടൽ പണിതത്. 528 മുറികളുള്ള ഹോട്ടൽ സമുച്ചയത്തിൽ സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ലക്ഷ്വറി സ്പാ തുടങ്ങി നിരവധി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ച് റസ്റ്റോറന്റുകളും ഹോട്ടലിനുള്ളിൽ ഉണ്ട്.

Top