ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ ചിലിയിലെന്ന് റിപ്പോര്‍ട്ട്

സാന്റിയാഗോ: ലോകത്തെ ഏറ്റവും പ്രായമേറിയ മനുഷ്യന്‍ ചിലിയന്‍ പൗരനായ സെലിനോ വില്ലന്യൂവ ജരാമില്ലോയാണെന്ന് അവകാശവാദം.

ചിലെ അധികൃതരുടെ തിരിച്ചറിയല്‍ രേഖ പ്രകാരം ജരാമില്ലോ മുത്തച്ഛന്‍ പ്രായം 121 ആണ്. ഗിന്നസ് റിക്കാര്‍ഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയായ ജപ്പാന്‍കാരി നാബി താജിമയെക്കാള്‍ നാലു വയസ് കൂടുതലാണ് ജരാമില്ലോ മുത്തച്ഛന്റെ പ്രായം.

1896 ജൂലൈ 25നാണ് ജരാമില്ലോയുടെ ജനനമെന്നാണ് തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിമിരം ബാധിച്ചു കാഴ്ച 90 ശതമാനം നഷ്ടപ്പെട്ട മാര്‍ത്ത റമീറെസ് എന്ന വനിതയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നത്.

അവിവാഹിതനായ ജരാമില്ലോയുടെ 115-ാം പിറന്നാള്‍ ദിനത്തില്‍ ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയും മന്ത്രി ജോവാക്വിന്‍ ലാവിനും വല്‍ഡീവിലെത്തി സമ്മാനങ്ങള്‍ നല്‍കിയിരുന്നു.

Top