ലോകത്തിലെ ഏറ്റവും വിലയേറിയ ഡയമണ്ട് നെക്ക്‌ലേസ് ചൈനയിൽ

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഡയമണ്ട് നെക്ക്‌ലേസ് നിർമിച്ച് ചൈനയിലെ ഡിസൈനര്‍. ഹോങ്കോങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന വാലസ് ചാൻ എന്ന ജ്വല്ലറിയിലെ ഡിസൈനറാണ് ഈ വിലയേറിയ നെക്ക്‌ലേസ് നിർമിച്ചതിന് പിന്നിൽ. 11,551 ഡയമണ്ടുകൾ കൊണ്ട് നിർമിച്ച ഈ നെക്ക്‌ലേസിന് 1,475 കോടി രൂപയാണ് വില. ചാനും കരകൗശല വിദഗ്ധരും ചേര്‍ന്ന് 47,000 മണിക്കൂര്‍ ചെലവഴിച്ചാണ് നെക്ക്‌ലേസ് രൂപകൽപ്പന ചെയ്തിരിയ്ക്കുന്നത്.

ഏറ്റവും വിലയേറിയ നെക്ക്‌ലേസ് കൂടെയാണിത്. 383.4 കാരറ്റ് തുക്കമുള്ള വജ്രങ്ങൾക്കൊപ്പം 114 മരതകങ്ങളും 72 പച്ച രത്നങ്ങളും ഇഴചേര്‍ത്ത് അലങ്കരിച്ചിരിയ്ക്കുന്നതാണ് നെക്ക്‌ലേസ്. ഇതിലെ ഡയമണ്ടിനു മാത്രം 258 കോടി രൂപയിലേറെയാണ് ചെലവ്. ഏറ്റവും വിലയേറിയതും പരിശുദ്ധമായതുമായ ഡയമണ്ടു കൊണ്ടാണ് നെക്ക്‌ലേസ് തീര്‍ത്തിരിയ്ക്കുന്നത്. ചൈനയിലെ ഒരു ജ്വല്ലറി റീട്ടെയ്‍ലര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ചാൻ ഈ നെക്ക്ലേസ് ഡിസൈൻ ചെയ്തത് . 2015-ൽ ചൈനീസ് സംസ്കാരവും ചിഹ്നങ്ങളും ഒക്കെ സമന്വയിപ്പിച്ചാണ് നെക്ക്‌ലേസ് രൂപകൽപ്പന.

Top