ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ജര്‍മനിയില്‍

ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ജര്‍മനിയിലെ നീഡര്‍സാക്‌സണ്‍ സംസ്ഥാനത്തെ ഹാര്‍സില്‍ ഉദ്ഘാടനം ചെയ്തു. ഹാര്‍സിലെ റാപ്‌ബോഡെ റിസര്‍വോയറിന് മുകളിലൂടെ പണിത ഈ തൂക്ക്പാലത്തിന് 483 മീറ്റര്‍ നീളമുണ്ട്.

തൂക്ക് പാലം ടൂറിസ്റ്റുകള്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഉടനെ തന്നെ തുറന്ന് കൊടുത്തു. ഇതേവരെ ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം 439 മീറ്റര്‍ നീളമുള്ള റഷ്യയിലെ സോട്ഷിയില്‍ ആയിരുന്നു.bridge

ജര്‍മനിയിലെ ഈ തൂക്ക് പാലത്തിനായി 947 ടണ്‍ കേബിള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. റാപ്‌ബോഡെ റിസര്‍വോയര്‍റിന്റെ ഒരുവശത്ത് നിന്നും മറുവശത്തേക്ക് കടക്കാനുള്ള ഏകമാര്‍ഗം ഈ തൂക്ക്പാലമാണ്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ തൂക്കുപാലം ലോകസഞ്ചാരികള്‍ക്ക് വളരെയേറെ ആകര്‍ഷകമാണ്. ഏതാണ്ട് എട്ട് കിലോമീറ്റര്‍ ദൂരം ഈ തൂക്കുപാലത്തില്‍ നിന്നും വ്യക്തമായി കാണാന്‍ സാധിക്കും.

Top