ഡോക്ടര്‍ 30 മീറ്റര്‍ അകലെ; ശസ്ത്രക്രിയ നടത്തിയത് റോബോര്‍ട്ട്

അഹമ്മദാബാദ്: ലോകത്തില്‍ ആദ്യമായി യന്ത്രമനുഷ്യന്റെ സഹായത്തോടെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഡോക്ടര്‍ തേജസ് പട്ടേല്‍.

മുപ്പത് കിലോമീറ്റര്‍ ദൂരെയിരുന്ന് റോബോട്ടിന്റെ സഹായത്തോടെ ഹൃദയശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതോടെ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് പത്മശ്രീ പുരസ്‌കാര ജേതാവ് കൂടിയായ തേജസ് പട്ടേല്‍.

അഹമ്മദാബാദിലെ അപെക്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഓപ്പറേഷന്‍ നടത്തിയത്. മുപ്പത് കിലോമീറ്റര്‍ അകലെ അര്‍ധാം ക്ഷേത്രപരിസത്തിരുന്നാണ് ഡോക്ടര്‍ റോബോര്‍ട്ടിനെ നിയന്ത്രിച്ചത്. റോബോര്‍ട്ടിക് വിരലുകള്‍ക്ക് ഒരു മില്ലിമീറ്റര്‍ കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് ഈ ശസ്ത്രക്രിയയുടെ മികവ്. 20എംബിപിഎസ് കണക്ടിവിറ്റി വേഗതയിലാണ് ഈ ശസ്ത്രതക്രിയ പൂര്‍ത്തിയാക്കിയത്.

ഗ്രാമപ്രദേശങ്ങളിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ റോബോട്ടിക് ശസ്ത്രക്രിയ വഴി കഴിയുമെന്ന് ഡോക്ടര്‍ പറഞ്ഞു. റോബോട്ടുകളെ ഉപയോഗിച്ച് ആന്‍ജിയോപ്ലാസ്റ്റി നടത്തി മുന്‍പ് ഡോ. തേജസ് പട്ടേല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു

Top