ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ ഇംഗ്ലണ്ടില്‍ പുറത്തിറങ്ങി

ലണ്ടന്‍: യുകെയില്‍ ഫൈസര്‍ ബയോഎന്‍ടെക്ക് വാക്‌സിന്‍ പൊതുജന ഉപയോഗത്തിനായി അനുവദിച്ചു. കൊറോണ വൈറസിനെതിരെ 95 ശതമാനം വരെ ഫലവത്തുള്ളതെന്ന് അവകാശപ്പെടുന്ന വാക്‌സിന്‍ പൊതു ഉപയോഗത്തിന് സുരക്ഷിതമാണെന്ന് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ടസ് റെഗുലേറ്ററി ഏജന്‍സി അംഗീകരിച്ചതോടെയാണ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതിയായത്.

ഒരു വ്യക്തിക്ക് വാക്‌സിന്റെ രണ്ട് ഡോസ് എന്ന കണക്കില്‍ 20 ദശലക്ഷം ആളുകളെ വാക്‌സിനേറ്റ് ചെയ്യാവുന്ന തരത്തില്‍ നാല്‍പ്പത് ദശലക്ഷം ഡോസുകള്‍ക്ക് യുകെ ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. പത്ത് ദശലക്ഷം ഡോസുകള്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോഎന്‍ടെക് എസ്ഇയുമായി ചേര്‍ന്ന് പത്ത് മാസം കൊണ്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വിവിധ പ്രായപരിധിയിലുള്ള, വിവിധ ഭൂപ്രദേശങ്ങളിലുള്ളവരില്‍ ഈ വാക്‌സിന്‍ പരീക്ഷിച്ച് വിജയിച്ചുവെന്നും ആരിലും വലിയ പാര്‍ശ്വഫലങ്ങള്‍ കണ്ടില്ലെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

Top