ലോകത്തിലെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ബാര്‍ജ് കേരളത്തില്‍; അഭിമാനകരമെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ പൂർണ്ണമായും ഓട്ടോമേറ്റഡായ ഇലക്ട്രിക് ബാർജ് നിർമ്മിച്ച സ്ഥലമായി മാറി കേരളം. നോർവ്വേക്ക് വേണ്ടി കൊച്ചി ഷിപ്പ്യാർഡാണ് ഇവ നിർമ്മിച്ചത്. അതിന്റെ കീലിടുന്നതിന് സന്ദർഭം ലഭിച്ചത് അഭിമാനകരമായ സന്ദർഭമായി കാണുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു.

‘മലയാളി സിഎംഡി നയിക്കുന്ന നമ്മുടെ നാട്ടുകാരായ തൊഴിലാളികൾ പണിയെടുക്കുന്ന മിക്കവാറും എല്ലാ തൊഴിലാളി യൂണിയനുകൾ പ്രവർത്തിക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡാണ് ആ ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചതും കേരളമാണ്. make in | India , made in Kerala . ഇതിൽ കേരളത്തിലെ 29 എം എസ് എം ഇ ക ളും രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും സഹകരിച്ചിരുന്നു. ഇപ്പോൾ നോർവ്വേയിൽ നിന്നും ആയിരം കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ മേഖലകളിൽ പുതിയ സംരംഭ സാധ്യതകൾ നമ്മൾ തേടുകയാണ് ‘.മന്ത്രി ഫേ്‌സബുക്കിൽ കുറിച്ചു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ നേവൽ ആർക്കിടെക്ചർ വിഭാഗം ലോകത്തിലെ പ്രശസ്തമായ കപ്പൽശാലകളിലെ എഞ്ചിനിയർമാരെ സംഭാവന ചെയ്തിട്ടുണ്ട്. ഷിപ്പ് യാർഡ് സിഎംഡി ഉൾപ്പെടെയുള്ള കുസാറ്റ് അലുമിനിയുമായി മാരിടൈം ക്ലസ്റ്റർ സംബന്ധിച്ച ചർച്ചകൾ നടത്തി ഡ്രാഫ്ട് സമീപന രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രി പറഞ്ഞു.

Top