ലോകത്ത് ദാരിദ്ര്യം രൂക്ഷമാകുമ്പോഴും ഭക്ഷണം പാഴാക്കുന്നവരേറെ

ന്യൂയോര്‍ക്ക്: യുദ്ധവും ആഭ്യന്തര സംഘര്‍ഷവും തകര്‍ത്തെറിഞ്ഞ ആഫ്രിക്കയിലേയും ഏഷ്യയിലേയും ദശലക്ഷങ്ങള്‍ ഒരു നേരത്തെ അന്നത്തിനായി ലോകത്തിനു മുന്നില്‍ കൈനീട്ടുമ്പോള്‍ ആഗോള ഭക്ഷ്യ മാലിന്യത്തിന്റെ അളവ് ഓരോ വര്‍ഷവും ഞെട്ടിക്കുന്ന അളവില്‍ വര്‍ധിക്കുന്നതായി ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതി (യുഎന്‍ഇപി) റിപോര്‍ട്ട് ആഗോള ഭക്ഷ്യ മാലിന്യത്തിന്റെ അളവ് 2019ല്‍ 931 ദശലക്ഷം ടണ്ണിലെത്തിയതായി യുഎന്‍ഇപി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

40 ദശലക്ഷം ടണ്‍ അറബ് ലോകത്ത് നിന്നാണ് ഉത്ഭവിച്ചതെന്ന് പഠനം പറയുന്നു. അന്താരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച്, 2019ല്‍ മൊത്തം ഭക്ഷ്യ മാലിന്യത്തില്‍ ഒമ്പത് ദശലക്ഷം ടണ്‍ പാഴായ ഭക്ഷണവുമായി ഈജിപ്ത് ഒന്നാം സ്ഥാനത്തെത്തി. 4.73 ദശലക്ഷം ടണ്‍ ഭക്ഷ്യ മാലിന്യങ്ങളുമായി ഇറാഖും 4.16 ദശലക്ഷം ടണ്‍ ഭക്ഷ്യ മാലിന്യങ്ങളുമായി സുഡാനും രണ്ടും മൂന്നും സ്ഥാനത്തെത്തി.

Top