ആരോഗ്യ അസംബ്ലിയിലെ നിരീക്ഷക രാജ്യമായി തായ് വാന്‍ 

ലണ്ടന്‍:  ആഗോളതലത്തില്‍ ആരോഗ്യ അസംബ്ലിയിലെ നിരീക്ഷക രാജ്യമായി തായ് വാനെ വീണ്ടും തെരെഞ്ഞെടുത്തു.  ചൈനയുടെ കടുത്ത സമ്മര്‍ദ്ദങ്ങളെ അവഗണിച്ചാണ് ലോകാരോഗ്യ സംഘടന  തായ് വാന് ഈ അംഗീകാരം നല്‍കിയിരിക്കുന്നത്. 2019ല്‍  ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണയെപ്പറ്റി ലോകത്തോട് അത് ആദ്യമായി വിളിച്ചു പറഞ്ഞത് തായ് വാനാണ്. ഈ നിലയിലാണ് തായ് വാന്‍ ലോകശ്രദ്ധ നേടിയത്. ലോകാരോഗ്യ സംഘടനയുടെ ആഗോള ആരോഗ്യ വിഷയങ്ങളില്‍ തീരുമാനം എടുക്കുന്ന സുപ്രധാന സമിതിയിലാണ് തായ് വാനെ വീണ്ടും നിലനിര്‍ത്തിയത്.

ലോകത്തോട് ഏറെ പ്രതിബദ്ധത പുലര്‍ത്തുന്ന രാജ്യമാണ് തായ് വാനെന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ  തായ് വാന്‍  തെളിയിച്ചിരിക്കുന്നു. തായ് വാനെ ജി 7 രാജ്യങ്ങളും പൂര്‍ണ്ണമായി പിന്തുണച്ചിരിക്കുകയാണ്. ചൈന മൂടിവെച്ച രഹസ്യം തായ് വാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തായ് വാനില്‍ നിന്നുളള അന്താരാഷ്ട്ര അതിര്‍ത്തി അടച്ചും ചൈനയിലേക്കും തിരിച്ചുമുള്ള നാനൂറിലേറെ വിമാനങ്ങള്‍ അടിയന്തിരമായി നിലത്തിറക്കിയും ഒരാഴ്ചകൊണ്ട് തായ് വാന്‍ എടുത്ത ലോക്ഡൗണ്‍ രീതിയാണ് വെറും 50 പേരില്‍ മാത്രമായി കൊറോണ വ്യാപനം ഒതുക്കിയത്.

 

 

Top