ഭൂമിയെ പുന:സൃഷ്ടിക്കാം; ഇന്ന് ലോക ഭൗമ ദിനം

ഗോളതലത്തിൽ ഭൂമിയെ ഇല്ലാതാക്കുന്ന താപനം, മലിനീകരണം, വന നശീകരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തവണയും ലോകം  ഭൗമദിനം ആഘോഷിക്കുന്നത്‌. ഇന്ന് നടക്കുന്ന ബോധവൽക്കരണപരിപാടികളിൽ 192 രാജ്യങ്ങളിലായി ഒരു കോടി പ്രവർത്തകർ  ഭാഗമാകും.

ഭൂമിയുടെ സ്വാഭാവിക ജൈവഘടനയെ തിരികെ എത്തിക്കാനാണ് ഭൂമിയുടെ പുന:സ്ഥാപനം എന്ന സന്ദേശം നൽകുന്നതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. 20-ാം തിയതിയാണ് ബോധവൽക്കരണ പരിപാടി ആരംഭിച്ചത്. ‘ഭൂമിയ്ക്കായി പഠിക്കുക; പഠിപ്പിക്കുക: ആഗോള വിദ്യാഭ്യാസ ഉച്ചകോടി’ ഇന്നലെ നടന്നു. 3 കോടിയോളം അദ്ധ്യാപകരും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരും വിവിധ രാജ്യങ്ങളിലായി പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യയിലൊട്ടാകെ ഭൂസുപോഷണം എന്ന പരിപാടി ഈ മാസം 13 മുതൽ ആരംഭിച്ചു കഴിഞ്ഞു. ഹരിദ്വാറിലെ കുംഭമേളയിൽ ആദ്ധ്യാത്മികാചാര്യന്മാരും പരിസ്ഥിതി പ്രവർത്തകരും ഒത്തുചേർന്നാണ് ജൂൺ 5 വരെയുള്ളയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

Top