ലോകകപ്പ്; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിങിനയച്ചു

ന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിങിനയച്ചു. ഇത് ദക്ഷിണഫ്രിക്കയെ സംബന്ധിച്ചിടത്തോളം നിർണായക മത്സരമാണ്. ഏഴ് കളിയിൽ ഒരു വിജയം മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് നേടാൻ സാധിച്ചുള്ളൂ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലാണ് ദക്ഷിണാഫ്രിക്ക ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്.

ഇന്ന് മത്സരത്തിലിറങ്ങുന്ന ദക്ഷിണാഫ്രിക്ക പ്രധാനമായും രണ്ടുമാറ്റളോടെയാണ് എത്തുന്നത്. . ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി എന്നിവരെ ഒഴിവാക്കി ജെ.പി.ഡുമ്മിനിയെയും ഡ്വയ്ൻ പ്രിറ്റോറിയസിനെയും ടീമിൽ ഉൾപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരേ നേടിയ മിന്നും ജയത്തിൻറെ ആത്മവിശ്വാസത്തിലാണ് ലങ്ക ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്. ആദ്യ കളികളിൽ നിറം മങ്ങിയ ലങ്ക ഇംഗ്ലീഷ് നിരയെ തോൽപ്പിച്ചതോടെ ആത്മവിശ്വാസം വീണ്ടെടുത്തു.ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും മറികടന്ന് പോയിൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്താം.

Top