ലോകകപ്പ്: രോഹിത്തിന് സെഞ്ച്വറി,​ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ജയം

rohith sarma11

സതാംപ്ടൺ:ലോകകപ്പിൽ സെഞ്ച്വറി നേടിയ ഓപ്പണർ രോഹിത് ശ‌ർമ്മയുടെ കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ​ മത്സരത്തിൽ ഇന്ത്യക്ക് ആറുവിക്കറ്റ് വിജയം. 228 റൺസ് എന്ന ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 42 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ആദ്യവിജയം സ്വന്തമാക്കി. രോഹിത് ശർമ്മ 144 ബോളിൽ 122 റൺസുമായി പുറത്താകാതെ നിന്നു.

രോഹിതും ധോണിയുമായി ചേർന്നുള്ള നാലാംവിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയായത്. ധോണി 44 ബോളിൽ 34 റൺസ് നേടി. ഹാർദ്ദിക് പാണ്ഡ്യ 15 റൺസുമായി പുറത്താകെ നിന്നു. 26 റൺസ് നേടിയ കെ.എൽ രാഹുൽ,​ എട്ട് റൺസ് നേടിയ ശിഖർ ധവാൻ,​ 18 റൺസ് നേടിയ ക്യാപ്ടൻ കോഹ്ലി എന്നിവരാണ് പുറത്തായ മറ്റുബാറ്റ്സ്മാൻമാർ. പത്തോവറിൽ 35 റൺസിന് രണ്ട് വിക്കറ്റ് പിഴുത ബൂംറയാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. ഭുവനേശ്വർ കുമാർ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ രണ്ട് വിക്കറ്റും മോറിസും ഫെലുക്വായും ഓരോ വിക്കറ്റ് വീതവും നേടി.ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ തുടക്കം മുതൽ ഒടുക്കം വരെ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറിൽ നേടാനായത് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ്. 34 പന്തിൽ നിന്ന് 42 റൺസെടുത്ത ക്രിസ് മോറിസാണ് ടോപ് സ്കോറർ.ക്യാപ്റ്റൻ ഡൂ പ്ലെസി 54 പന്തിൽ നിന്ന് 38 ഉം ഡേവിഡ് മില്ലർ 40 പന്തിൽ നിന്ന് 31 ഉം ഫെഹ്​ലുക്വായോ 61 പന്തിൽ നിന്ന് 34 ഉം വാൻ ഡെർ ഡുസ്സെൻ 37 പന്തിൽ നിന്ന് 22 ഉം റൺസെടുത്തു.പത്തോവറിൽ 51 റൺസിന് നാലു വിക്കറ്റ് പിഴുത ചാഹലാണ് വിക്കറ്റ് വേട്ടയിൽ മുന്നിട്ടുനിന്നത്.

Top