ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് സമാപനം

england colombia

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. സ്വീഡനും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലാണ് ഇന്നത്തെ മത്സരം. മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് കൊളംബിയയെ നേരിടും. ഗ്രൂപ്പ് എഫ് ജേതാക്കളായി എത്തിയ സ്വീഡനും ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരായ സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ പോരാട്ടം വൈകിട്ട് 7.30നാണ് നടക്കുക.

ഗ്രൂപ്പ് എച്ച് ജേതാക്കളായ കൊളംബിയയും ഗ്രൂപ്പ് ജി രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം രാത്രി 11.30 ന് തുടങ്ങി. ആദ്യ മത്സരത്തില്‍ ജപ്പാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും പോളണ്ടിനേയും സെനഗലിനേയും പരാജയപ്പെടുത്തി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ എത്തിയെങ്കിലും ഇക്കുറി ഇംഗ്ലീഷ് പ്രതിരോധം തകര്‍ക്കുക ദുഷ്‌കരമായിരിക്കും.

Top