സെനഗലും ജപ്പാനും നേര്‍ക്കുനേര്‍; ജയിക്കുന്നവര്‍ പ്രീക്വാര്‍ട്ടറില്‍

japan

മോസ്‌കോ: ആദ്യ മത്സരത്തില്‍ തന്നെ ശക്തരായ ടീമുകളെ ഞെട്ടിച്ച സെനഗലും ജപ്പാനും ഇന്ന് നേര്‍ക്കുനേര്‍. ഏഷ്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണിത്. എച്ച് ഗ്രൂപ്പില്‍ ആദ്യ മത്സരം ജയിച്ചുവന്ന ജപ്പാനും സെനഗലും ഏറ്റുമുട്ടുമ്പോള്‍ മത്സരം ആവേശമാകുമെന്ന് ഉറപ്പ്. ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും ഇരുടീമുകളുടെയും ലക്ഷ്യം.

ആദ്യ മത്സരത്തില്‍ ജപ്പാന്‍ അപ്രതീക്ഷിത ജയമാണ് നേടിയത്. കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസ് തുടക്കത്തില്‍ തന്നെ ചുവപ്പു കാര്‍ഡ് കണ്ട മത്സരത്തില്‍ 2-1ന് ജപ്പാന്‍ ജയം പിടിച്ചെടുക്കുകയായിരുന്നു

ഇന്ന് ജയിക്കാനായാല്‍ ജപ്പാന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ആദ്യ മത്സരത്തില്‍ കൊളംബിയയെ അട്ടിമറിച്ചാണ് ജപ്പാന്റെ വരവ്. പോളണ്ടിനെ തോല്‍പ്പിച്ചാണ് സെനഗലെത്തുന്നത്. അടുത്ത മത്സരത്തില്‍ ജപ്പാന് പോളണ്ടും സെനഗലിന് കൊളംബിയയുമാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 8.30ന് എക്തറിന്‍ബര്‍ഗ് അരീനയിലാണ് മത്സരം.

Top