ലോകകപ്പ് ഫാന്‍സിന്റെ ഫ്‌ളക്‌സുകള്‍ ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ കടുത്ത നടപടി

കോഴിക്കോട്: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ ഉയര്‍ത്തിയിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് കലക്ടര്‍ യു വി ജോസ് .

ഫ്‌ളക്‌സുകള്‍ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ മാസം 17 ന് വൈകിട്ട് ആറുമണിക്കകം എല്ലാം നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

മാത്രമല്ല, നീക്കം ചെയ്യുന്ന ഫ്‌ളക്‌സുകള്‍ കോഴിക്കോട് കോര്‍പറേഷന്റെ വെസ്റ്റ്ഹില്ലിലുള്ള പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ സംഭരിക്കന്‍ കേന്ദ്രീകൃത സംവിധാന ഒരുക്കിയിട്ടുണ്ടെന്നും, ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമവും പഞ്ചായത്ത് രാജ്, മുന്‍സിപ്പല്‍ നിയമവും ഉപയോഗിച്ച് നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top