worldcup-brazil-thrash-bolivia

റിയോഡി ജനീറോ : ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ ബൊളീവിയയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം ആഘോഷിച്ചപ്പോള്‍ അര്‍ജന്റീനയെ പെറു സമനിലയില്‍ തളച്ചു.

തുടക്കം മുതല്‍ ബ്രസീല്‍ ബൊളീവിയന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി ആക്രമണം തുടങ്ങി. 11ാം മിനിറ്റില്‍ നെയ്മര്‍ ബ്രസീലിനായി ആദ്യ ഗോള്‍ നേടി. 26ാം മിനിട്ടില്‍ കൗട്ടീഞ്ഞോയും 39ാം മിനിറ്റില്‍ ഫിലിപ്പെ ലൂയിസും 44ാം മിനിട്ടില്‍ ഗബ്രിയേല്‍ ജീസസും ലക്ഷ്യം കണ്ടതോടെ ഒന്നാം പകുതിയില്‍ ബ്രസീല്‍ 40ത്തിന് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ 75ാം മിനിട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോ ബ്രസീലിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. മത്സരത്തിനിടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് പരിക്കേറ്റു.

മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന പെറുവിനെതിരെ രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് സമനില വഴങ്ങിയത്. റാമിമോ ഫ്യൂനസ് മോറിയുടെ ഗോളില്‍ 15ാം മിനിട്ടില്‍ അര്‍ജന്റീന ലീഡ് നേടി. 58ാം മിനിറ്റില്‍ ഗുരേരയിലൂടെ പെറു സമനില പിടിച്ചു.

77ാം മിനിട്ടില്‍ ഹിഗ്വയിന്‍ അര്‍ജന്റീനയെ മുന്നിലെത്തിച്ചെങ്കിലും 84ാം മിനിട്ടില്‍ കുയേവയിലൂടെ പെറു സമനില പിടിക്കുകയായിരുന്നു. കോപ്പ ചാമ്പ്യന്‍മാരായ ചിലി ഇക്വഡോറിനോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റപ്പോള്‍ ഉറുഗ്വായ് ഇതേ സ്‌കോറിന് വെനിസ്വേലയെ കീഴടക്കി.

ഉറുഗ്വായ് ആണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. ബ്രസീല്‍ രണ്ടാമതും ഇക്വഡോറും കൊളംബിയയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. അര്‍ജന്റീന ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്.

യൂറോപ്യന്‍ മേഖലയില്‍ കരുത്തരായ സ്‌പെയിനും ഇറ്റലിയും സമനിലയില്‍ പിരിഞ്ഞു. മറ്റു മത്സരങ്ങളില്‍ ക്രൊയേഷ്യ 60ത്തിന് കൊസോവയെയും ഐസ്‌ലന്‍ഡ് 32 ന് ഫിന്‍ലന്‍ഡിനെയും കീഴടക്കി.

Top