ലോക വന്യജീവിദിനം; കൗതുകത്തോടെ നാം കണ്ടിരുന്ന പല ജീവികളും ഇന്നില്ല, മുന്നറിയിപ്പ്

സ്‌ട്രേലിയയില്‍ ഉണ്ടായ കാട്ടു തീയുടെ നീറ്റല്‍ മനസില്‍ നില്‍ക്കുമ്പോഴാണ് ആ ഓര്‍മ്മപ്പെടുത്തലുമായി അടുത്ത ലോക വന്യജീവി ദിനം കൂടി എത്തിയിരിക്കുന്നത്.

2013 ല്‍ ആണ് വന്യ ജീവിജാലങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കണം എന്ന ആശയവുമായി ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ചരിത്രത്തിലാദ്യമായി ലോക വന്യജീവി ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഐക്യരാഷ്ട്ര സംഘടന വളരെ വേദനാജനകമായ കാര്യമാണ് പങ്കുവെക്കുന്നത്. വന്യജീവികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍, വനശീകരണം, ചൂഷണങ്ങള്‍ എന്നിവ കൂടിവരികയാണെന്നും ഇങ്ങനെ പോയാല്‍ പത്തു വര്‍ഷം കഴിയുമ്പോള്‍ പല ജീവികളും ഈ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെടും എന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്.

വികസനത്തിന്റെ പേരില്‍ കാടുകള്‍ വെട്ടിത്തെളിക്കുമ്പോള്‍ ഓര്‍ക്കുക, ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ അവിഭാജ്യ ഘടകത്തെ കൂടിയാണ് ഇല്ലാതാക്കുന്നത്. വികസനം വേണം, എന്നാല്‍ അത് മറ്റുള്ളവരുടെ അവകാശത്തെ ഹനിച്ചുകൊണ്ടാരുത് എന്ന് മാത്രം. വന്യ ജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. ഈ ദിവസം നാം പ്രതിജ്ഞ എടുക്കേണ്ടതും അത് തന്നെയാണ്. കൂടാതെ ബോധവല്‍ക്കരണ യജ്ഞങ്ങള്‍ സംഘടിപ്പിക്കണം.

ഒരിക്കല്‍ നാം കൗതുകത്തോടെ കണ്ടിരുന്ന പല ജീവികളും ഇന്ന് അപ്രത്യക്ഷമായി കഴിഞ്ഞു എന്നതാണ് വാസ്തവം. അതേസമയം, ധ്രുവക്കരടി, പടിഞ്ഞാറന്‍ ഗൊറില്ല, ബംഗാള്‍ കടുവ, തിമിംഗലം, ചിമ്പാന്‍സി, ജിറാഫ്, ഹിപ്പോപ്പൊട്ടാമസ്, ചീറ്റപ്പുലി, എന്നീ ജീവികള്‍ ഉടന്‍ തന്നെ വിട പറയും എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഓരോ ദിവസവും 150-200 എണ്ണം ഇല്ലാതാകുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഒരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍ തന്നെയാണ് ഈ ജീവജാലങ്ങളെ ജല്ലാതാക്കുന്നതില്‍ പ്രധാന ഘടകം. ഇവയെ വേട്ടയാടിയും കാടുകള്‍ വെട്ടിത്തെളിച്ചും മനുഷ്യന്‍ കാട്ടുന്ന ക്രൂരതയുടെ അന്തര ഫലമാണ് ഇതൊക്കെ.

കഴിഞ്ഞ ജനുവരിക്കും ഓഗസ്റ്റിനും ഇടയിലുണ്ടായ തീപിടിത്തങ്ങളില്‍ ആമസോണ്‍ കാടുകളില്‍ മാത്രം 18,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കാട് കത്തിനശിച്ചിരുന്നു. മക്കാവു തത്തകള്‍, ടൂക്കാന്‍ പക്ഷികള്‍, ചിലന്തിക്കുരങ്ങുകള്‍, കപ്പൂച്ചിന്‍ കുരങ്ങുകള്‍, ചാണകവണ്ടുകള്‍, മരത്തവളകള്‍, അനാക്കോണ്ടകള്‍ തുടങ്ങി നിരവധി ജീവികളാണ് അന്ന് അഗ്നിക്കിരയായത്.

പ്രകൃതിയുടെ പച്ചപ്പ് ഒളിമങ്ങാനനുവദിക്കാതെ ഭക്ഷ്യചങ്ങലയുടെ കണ്ണികള്‍ ഇഴപൊട്ടാതെ സൂക്ഷിച്ച് ഇവിടെ ജീവന്റെ നിലനില്‍പ്പ് സാധ്യമാക്കുന്ന ഇവരോട് നമ്മള്‍ എത്ര നീതി പുലര്‍ത്തുന്നുണ്ട്. ചിന്തിക്കുക…

Top