ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ ചിത്രീകരണം; ഡിസ്‌നി ചിത്രത്തിനെതിരെ പ്രതിഷേധം

സോള്‍: ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ സിഡ്‌നി ചാനല്‍ പുതിയ ചിത്രമായ ‘മുലന്‍’ നിന്റെ ഷൂട്ടിംഗ് നടത്തിയതിനെതിരെ വ്യാപക പ്രതിഷേധം. ചൈനയിലെ ന്യൂനപക്ഷ സമുദായമായ ഉയ്ഗര്‍ മുസ്ലീമുകള്‍ക്കെതിരെ മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രവിശ്യയാണ് സിന്‍ജിയാങ്. ഡിസ്‌നി പ്ലസിന്റെ ആക്ഷന്‍ ചിത്രമായ മുലന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ഇവിടെയാണ്.
ചൈനയുടെ വമ്പന്‍ സിനിമാ വിപണി കണ്ടാണ് ഡിസ്‌നി ഇവിടേക്കെത്തിയതെന്നാണ് വിമര്‍ശനം. വിഘടന വാദികളെന്ന് മുദ്രകുത്തി ലക്ഷകണക്കിനു മുസ്ലീമുകള്‍ ഇവിടെ തടവില്‍ കഴിയുകയാണ്. രാജ്യത്ത് മറ്റിടങ്ങളില്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് എന്ന നിയമം ഒഴിവാക്കിയിരുന്നെങ്കിലും ഇവിടെ കര്‍ശനമായി നടപ്പാക്കുന്നുണ്ട്.
നേരത്തെ ചിത്രത്തിലെ നായിക ഹോങ് കോങ് പോളിസിയെ അനുകൂലിച്ച് പരാമര്‍ശങ്ങള്‍ നടത്തിയതിലൂടെ രാഷ്ട്രീയ വിവാദങ്ങളില്‍പെട്ട ചിത്രമായിരുന്നു മുലന്‍.

നിക്കി കാരോ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ ചിത്രമാണ് മുലന്‍.ഡോണി യെന്‍, ജേസണ്‍ സ്‌കോട്ട് ലീ, യോസന്‍ ആന്‍, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top