പുതിയ പ്രതീക്ഷകളുമായി പുതുവർഷം ; ആദ്യം 2018നെ സ്വീകരിച്ച് സമോവ

2018

സമോവ: 2017 യാത്രയാക്കി പുതുവർഷത്തെ ആദ്യം സ്വീകരിച്ച് സമോവ. പുതിയ ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമായി ആദ്യം പുതുവര്‍ഷം എത്തിയത് സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിലാണ്. 2018 അവസാനം എത്തുന്നത് ബേക്കര്‍, ഹോളണ്ട് ദ്വീപുകളിലാണ്.

പക്ഷേ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഈ ദ്വീപുകളിൽ ജനങ്ങൾ താമസിക്കുന്നില്ല. ലണ്ടനിൽ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.

സമോവ, ടോംഗ, കിരിബാസ് ദ്വീപുകള്‍ക്ക് പിന്നാലെ പുതുവര്‍ഷം എത്തിയത് ന്യൂസിലന്‍ഡിലാണ്. ഓക് ലന്‍ഡില്‍ വൻ സ്വീകരണത്തോടെ പുതുവര്‍ഷത്തെ വരവേറ്റു. അടുത്തത് ഓസ്‌ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. തുടർന്ന് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷം എത്തുന്ന രാജ്യങ്ങൾ.

Top