രണ്ടാംലോക മഹായുദ്ധകാലത്തെ ബോംബുകള്‍ ഹോങ്കോംഗില്‍ കണ്ടത്തി

ഹോങ്കോംഗ്: രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബുകള്‍ ഹോങ്കോംഗില്‍ കണ്ടെത്തി. ഹോങ്കോംഗിലെ വാന്‍ ചായില്‍ കെട്ടിടനിര്‍മാണം നടക്കുന്ന സ്ഥലത്തുനിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തുനിന്നും നാലയിരത്തോളം ആളുകളെ ഒഴിപ്പിച്ചു.

450 കിലോ ഭാരമുള്ള രണ്ട് ബോംബുകളാണ് കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ പ്രാവശ്യമാണ് ഹോങ്കോംഗില്‍നിന്ന് ബോംബ് കണ്ടെത്തുന്നത്. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി.

Top