പൊട്ടാതെ കിടക്കുന്ന ബാംബ് നിര്‍വീര്യമാക്കുന്നതിന് ബെര്‍ലിനില്‍ കൂട്ട ഒഴിപ്പിക്കല്‍ ആരംഭിച്ചു

BERLIN

ബെര്‍ലിന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ചിരുന്നതും, പൊട്ടാതെ കിടക്കുന്നതുമായ ബോംബ് നിര്‍വീര്യമാക്കുന്നതിന് ജര്‍മനിയിലെ ബെര്‍ലിനില്‍ കൂട്ട ഒഴിപ്പിക്കല്‍ ആരംഭിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ 500 കിലോഗ്രാം ഭാരമുള്ള ബോംബാണ് നിര്‍വീര്യമാക്കാന്‍ ഒരുങ്ങുന്നത്. ഇതിന് 800 മീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്.

പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ മുതല്‍ ഒഴിപ്പിക്കല്‍ ആരംഭിക്കും. സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ആശുപത്രികള്‍, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവ ഒഴിപ്പിക്കല്‍ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. ഇതിനോടനുബന്ധിച്ച് പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Top