‘World Traveller’ PM Modi Should Visit Drought-Hit Areas

ന്യൂഡല്‍ഹി: പ്രധാമന്ത്രി നരേന്ദ്രമോദിക്ക് മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയമുണ്ട് എന്നാല്‍ കഠിനമായ വരള്‍ച്ച അനുഭവപ്പെടുന്ന മരുത്വാഡയില്‍ പോകാന്‍ ഉദാസീനത കാണിക്കുകയാണ് അദ്ദേഹമെന്ന് ശിവസേന.

പ്രധാനമന്ത്രി ലോക നേതാവാണ്. തിരഞ്ഞെടുപ്പ് സമയത്ത് ഇരുപതോളം റാലികള്‍ നടത്തുന്ന അദ്ദേഹം എന്തുകൊണ്ട് മരുത്വാഡ സന്ദര്‍ശിച്ച് അവിടുത്തെ അവസ്ഥ എന്താണെന്ന് അറിയാന്‍ ശ്രമിക്കുന്നില്ലയെന്ന് സേന നേതാവ് സഞ്ജയ് റോട്ട് ചോദിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷമായി മരുത്വാഡയിലെ എട്ടു ജില്ലകള്‍ വരള്‍ച്ച നേരിടുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷമായി ടാപ്പുകളില്‍ വെള്ളം വന്നിട്ട് എന്ന് ജനങ്ങള്‍ പറയുന്ന ലാത്തൂരില്‍ പ്രത്യേക ട്രെയിനുകള്‍ വെള്ളവുമായി പോകുന്നുണ്ട്.

മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യമാണ് ഭരണം നടത്തുന്നത്. എന്നാല്‍ ബി.ജെ.പിക്ക് സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും ഉണ്ടാകുന്ന തെറ്റായ കാല്‍വയ്പ്പുകള്‍ എന്ന് സേന തന്നെ ഉപമിക്കുന്ന കാര്യങ്ങള്‍ വിളിച്ചു പറയാന്‍ പാര്‍ട്ടിക്ക് സഖ്യമൊരു തടസമായിട്ടില്ല.

സുപ്രീം കോടതി ഇടപ്പെട്ട ഉത്തരാഖണ്ഡ് വിഷയത്തിലും സേന തങ്ങളുടെ നിലപാട് വ്യക്തമാക്കി. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാനായി ഉത്തരാഖണ്ഡിലെ തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ നീക്കം ചെയ്ത് കേന്ദ്രനടപടിയെ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ചുമത്തുന്നതിനെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ല എന്ന് വ്യക്തമാക്കി ശിവസേന എതിര്‍ത്തു.

Top