ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ; പ്രതീക്ഷകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗംഗുലി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗംഗുലി. യുവതാരം റിഷഭ് പന്ത്‌ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും സൗരവ് ഗാംഗുലി പ്രവചിക്കുന്നു.
. “റിഷഭ് പന്ത് അസാമാന്യ പ്രതിഭാശാലിയാണ്. ഒരു മത്സരത്തിൻെറ ഗതി ഒറ്റയ്ക്ക് മാറ്റിമറിക്കാൻ അദ്ദേഹത്തിന് സാധിക്കും. അവനെ സ്വതസിദ്ധമായ കളി കളിക്കാൻ അനുവദിക്കുക. ഇത്തരത്തിലുള്ള കളിക്കാർക്ക് നൽകാവുന്ന ഏറ്റവും വലിയ പിന്തുണ അതാണ്,”റിഷഭ് പന്തിനെ സ്വതസിദ്ധമായ കളി കളിക്കാൻ അനുവദിക്കുകയാണ് ചെയ്യേണ്ടതെന്നും ഗാംഗുലി പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിനേക്കാൾ ടെസ്റ്റിലാണ് പന്ത് ഇത് വരെ ഇന്ത്യക്കായി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയത്തിൽ താരത്തിൻെറ ബാറ്റിങ് പ്രകടനം നിർണായകമായിരുന്നു.

 

Top