ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കര്‍

ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുൻ നിർത്തി ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്തു. മുന്‍ താരം സഞ്ജയ് മഞ്ജരേക്കറാണ് ഇന്ത്യൻ ഇലവനെ തെരഞ്ഞെടുത്തത്. ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യ മത്സരിക്കുന്നത്. ജൂണ്‍ 18ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം നടക്കുക.

ഇന്ത്യയും ന്യൂസിലന്‍ഡും നേരത്തെ തന്നെ ഇംഗ്ലണ്ടില്‍ എത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിച്ചശേഷമാണ് ന്യൂസിലന്‍ഡ് ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുന്നത്.ഇംഗ്ലണ്ടിലെ സാഹചര്യത്തിനനുസരിച്ചുള്ള ഒരു ഇലവനെയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

അഞ്ചുദിവസത്തെ കളിയില്‍ വെയിലും കാര്‍മേഘവുമുള്ള ഒരു സമ്മിശ്ര കാലാവസ്ഥയായിരിക്കും. ഇതിനനുസരിച്ചുള്ള ഒരു ടീമിനയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഹനുമ വിഹാരിയെ പോലെയുള്ള ഒരു കളിക്കാരന്‍ ഇത്തരം സാഹചര്യത്തില്‍ ഗുണം ചെയ്യും. സിഡ്‌നിയില്‍ വിഹാരിയുടെ ഒരു ഗംഭീര ഇന്നിങ്‌സ് നാം കണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top