ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: ഡബിൾസിൽ ഇന്ത്യ മുന്നോട്ട്

ന്ത്യയുടെ വനിത ഡബിള്‍സ് ജോഡിയായ മണിക ബത്ര – അര്‍ച്ചന കാമത്ത് കൂട്ടുകെട്ട് ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറിൽ. പ്രീക്വാര്‍ട്ടറിൽ ഹംഗറിയുടെ ജോഡിയെ 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

11-4, 11-9, 6-11, 11-7 എന്ന സ്കോറിനാണ് ഇവരുടെ വിജയം. ഒരു വിജയം കൂടി നേടാനായാൽ ഈ കൂട്ടുകെട്ടിന് മെഡൽ ഉറപ്പാണ്. ലക്സംബര്‍ഗിന്റെ സാറ ഡി ന്യുട്ടേ – സിയ ലിയാന്‍ നി ജോഡിയുമാണ് ഇന്ത്യന്‍ താരങ്ങളുടെ ക്വാര്‍ട്ടര്‍ പോരാട്ടം.

മിക്സഡ് ഡബിള്‍സിൽ ഇന്ത്യയുടെ സത്യന്‍ – മണിക കൂട്ടുകെട്ട് ക്വാര്‍ട്ടറിൽ കടന്നു. 15-17, 10-12, 12-10, 11-6, 11-7 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തിരിച്ചുവരവ്. ആദ്യ രണ്ട് ഗെയിം നഷ്ടമായ ശേഷമാണ് ഈ കൂട്ടുകെട്ട് തിരിച്ചുവരവ് നടത്തിയത്. ക്വാര്‍ട്ടറിൽ ജപ്പാന്റെ ഹാരിമോട്ടോ ഹയാട്ട കൂട്ടുകെട്ടിനെതിരെയാണ് ഇന്ത്യന്‍ താരങ്ങളുടെ മത്സരം.

അതേ സമയം ഫ്രാന്‍സിന്റെ ഒളിമ്പിക്സ് സെമി ഫൈനലിസ്റ്റുകളോട് 3-0 എന്ന സ്കോറിന് ഇന്ത്യയുടെ മറ്റൊരു മിക്സഡ് ഡബിള്‍സ് ജോഡിയായ ശരത് കമാൽ – അര്‍ച്ചന കാമത്ത് കൂട്ടുകെട്ട് പുറത്തായി. നാലാം സീഡുകാരായ ഫ്രാന്‍സിന്റെ ഇമ്മാനുവൽ ലെബേസ്സൺ – ജിയ നാന്‍ യുവാന്‍ കൂട്ടുകെട്ടുമായി 4-11, 8-11, 5-11 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ പിന്നിൽ പോയത്.

Top