World T20: Manish Pandey called up as cover for injured Yuvraj Singh

മുംബയ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ മുതിര്‍ന്ന താരം യുവരാജ് സിംഗ് കളിച്ചേക്കില്ല.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് ഏറ്റ പരിക്കാണ് കാരണം. യുവിക്കു പകരക്കാരനാവാന്‍ കര്‍ണാടക താരം മനീഷ് പാണ്ഡെയെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.

യുവിയെ ഇന്നലെ സ്‌കാനിംഗിനു വിധേയനാക്കി. പരിക്ക് ഗുരുതരമല്ല. സെമിക്കു മുന്‍പ് പരിക്ക് ഭേദമാകുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ പ്രതീക്ഷ. യുവിക്ക് കളിക്കാനായില്ലെങ്കില്‍ പാണ്ഡെയ്‌ക്കോ റിസര്‍വ് താരമായ അജിംഗ്യ രഹാനെയ്‌ക്കോ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top