ലോക സൂപ്പര്‍സീരീസ് ഫൈനല്‍; സിന്ധുവിന് ചുവടുറപ്പിക്കാനായില്ല

ദുബായ്: ബാഡ്മിന്റണ്‍ ലോക സൂപ്പര്‍സീരീസ് ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് ചുവടുറപ്പിക്കാനായില്ല.

ഒന്നിനെതിരെ രണ്ട് ഗെയിമിന് സിന്ധു പരാജയം ഉറപ്പിച്ചു. ഫൈനലില്‍ ജപ്പാന്റെ അകനെ യമഗുച്ചിയോടാണ് സിന്ധു പരാജയപ്പെട്ടത്.

നിര്‍ണായകമായ മൂന്നാം ഗെയിമിന്റെ അവസാന നിമിഷങ്ങളില്‍ ഉണ്ടായ ചില പിഴവുകളാണ് സിന്ധുവിന് തിരിച്ചടിയായത്.

94 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിന്റെ സ്‌കോര്‍ നില 21-15, 12-21, 19-21 എന്നിങ്ങനെയാണ്.

Top