ലോകത്ത് സ്ത്രീകളേക്കാൾ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരെന്ന് കണ്ടെത്തൽ

ജനീവ: ലോകത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം രോഗബാധിതരായി മരിക്കുന്നവരേക്കാൾ കൂടുതലാണെന്ന് കണ്ടെത്തൽ. ലോകാരോഗ്യ സംഘടനയാണ് ഇത്തരത്തിൽ ഒരു കണക്ക് പുറത്തു വിട്ടിരിക്കുന്നത്. ലോകത്ത് 100 പേരിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ. എച്ച്‌ഐവി, മലേറിയ എന്നീ മഹാമാരികൾ ബാധിച്ച് മരിക്കുന്നവരേക്കാൾ ഏറെ പേർ ആത്മഹത്യ ചെയ്യുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

2019 ൽ 7 ലക്ഷത്തിലേറെ പേരാണ് ആത്മഹത്യ ചെയ്തത് . 15 നും 29 ഇടയിൽ പ്രായമുളളവരാണ് ഇതിൽ കൂടുതലും. റോഡ് അപകടം, ക്ഷയരോഗം, വാക്ക് തർക്കം എന്നിവയ്ക്ക് ശേഷം ഈ പ്രായപരിധിയിലുളളവരുടെ മരണകാരണം ആത്മഹത്യയാണ്. സ്ത്രീകളെക്കാൾ ഏറെ പുരുഷന്മാരാണ് ആത്മഹത്യ ചെയ്യുന്നത് എന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 1 ലക്ഷം പേരിൽ 12.6 ശതമാനം പുരുഷന്മാർ ആത്മഹത്യ ചെയ്യുമ്പോൾ ഒരു ലക്ഷത്തിൽ 5.4 ശതമാനം സ്ത്രീകൾ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്. വികസിത രാജ്യങ്ങളിൽ പുരുഷന്മാരുടെ ആത്മഹത്യയാണ് വർദ്ധിച്ചിരിക്കുന്നതെങ്കിൽ വികസ്വര രാജ്യങ്ങളിൽ സ്ത്രീകളുടെ കണക്കിലാണ് വർദ്ധനവ് വന്നിരിക്കുന്നത്.

 

Top