ലോകത്തിലെ അതിവേഗ ആംബുലന്‍സ് ദുബായില്‍; വില 26.5 കോടി രൂപ

ദുബായ് : ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വേഗതയേറിയതുമായ ആംബുലന്‍സ് ദുബായില്‍ സേവനമാരംഭിച്ചു. യു.എ.ഇ.യില്‍ തന്നെ നിര്‍മിച്ച ഡബ്‌ള്യു മോട്ടോര്‍സിന്റെ ലൈക്കാന്‍ ഹൈപ്പര്‍സ്‌പോര്‍ട്‌സ് സൂപ്പര്‍കാറാണ് ദുബായ് എക്‌സ്‌പോവേദിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
1.3 കോടി ദിര്‍ഹമാണ് ഇതിന്റെ വില.

ലെബനില്‍ 2012 ല്‍ ആരംഭിച്ച ഡബ്‌ള്യു മോട്ടോര്‍സിന്റെ ഈ അതിവേഗവാഹനം മണിക്കൂറില്‍ 400 കിലോമീറ്റര്‍ വരെ വേഗമെടുക്കുന്നതാണ്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇതിന് വേണ്ടത് വെറും 2.8 സെക്കന്റ് മാത്രമാണ്.

ലൈക്കാന്‍ ഹൈപ്പര്‍സ്‌പോര്‍ട്‌സ് ഏഴെണ്ണംമാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. 780 എച്ച്.പി. കരുത്തുള്ള പോര്‍ഷെ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. 440 വജ്രങ്ങള്‍ പതിച്ച എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റുകളാണ് വാഹനത്തിന് വെളിച്ചമേകുക. ഒപ്പം സ്വര്‍ണംപതിച്ച ഇന്റീരിയറുകളും വാഹനത്തിന്റെ പ്രത്യേകതയാണ്.

കാറിന്റെ പ്രവര്‍ത്തനക്ഷമത അപകടത്തില്‍പ്പെടുന്നവര്‍ക്ക് പ്രഥമശുശ്രൂഷ വേഗത്തിലാക്കാന്‍ സഹായകമാകും. ‘ദുബായ് -ലോകത്തിലെ ഏറ്റവുംമികച്ച നഗരമെന്ന’ വാചകവും വാഹനത്തിന് പുറത്ത് കാണാം.

Top