ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇനി കുവൈറ്റും

കുവൈറ്റ്: ലോകത്തിലെ സമ്പന്ന രാജ്യങ്ങളില്‍ കുവൈറ്റിന് നാലാം സ്ഥാനം. പ്രതിശീര്‍ഷ മൊത്തം ആഭ്യന്തര വരുമാനം (ജി എന്‍ ഐ) അടിസ്ഥാനപ്പെടുത്തിയാണ് കുവൈറ്റിന് നാലാം സ്ഥാനം അര്‍ഹമായത്. ലോകബാങ്ക് കണക്കുകള്‍ അടിസ്ഥാനമാക്കി വാള്‍സ്ട്രീറ്റ് പ്രസിദ്ധീകരിച്ച കണക്കിലാണ് ഈ വിവരമുള്ളത്.

131 രാജ്യങ്ങളുടെ പട്ടികയാണ് പുറത്ത് വിട്ടത്. അറബ്, ഗള്‍ഫ് മേഖലയില്‍ സമ്പന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം കുവൈറ്റിനാണ്. കുവൈറ്റിന്റെ പ്രതിശീര്‍ഷ മൊത്തം ആഭ്യന്തര വരുമാനം 74,107 ഡോളറാണ്(51. 1 ലക്ഷം രൂപ). കുവൈറ്റിന്റെ വരുമാനമാര്‍ഗ്ഗം എണ്ണയാണ്.

കുവൈറ്റിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 44% എണ്ണ വരുമാനത്തില്‍ നിന്നുള്ളതാണ്. എണ്ണ വിലയിണ്ടായ ഇടിവില്‍ കുവൈറ്റില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിലും ഇടിവുണ്ടാക്കിയിട്ടുണ്ട്.

Top