Vassily Ivanchuk is new World Champion in Rapid Chess

ദോഹ: ഖത്തര്‍ ആതിഥ്യമരുളുന്ന ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഉക്രെയ്ന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വാസിലി ഇവാന്‍ചുക്കിന്.

പതിനാലാം റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തിയാണ് ഇവാന്‍ചുക്ക് കിരീടനേട്ടം സ്വന്തമാക്കിയത്.

ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം വിദിത് സന്തോഷ് ഗുജറാത്തി ഒന്‍പതര പോയിന്റ് നേടി റാങ്കിങില്‍ എട്ടാം സ്ഥാനം നേടി.

റഷ്യയുടെ അലക്‌സാണ്ടര്‍ ഗ്രിസ്ചുക്ക്, നോര്‍വെയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണ്‍ എന്നിവരാണ് രണ്ടും മൂന്നും റാങ്കുകള്‍ നേടിയത്.

വനിതാവിഭാഗത്തില്‍ ഉക്രെയ്‌നിന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ അന്ന മ്യുസിചുക്ക് കിരീടം നേടി. 8.5 പോയിന്‍േറാടെ റഷ്യയുടെ അലക്‌സാണ്ട്ര കോസ്റ്റന്യൂക്ക് രണ്ടാമതും എട്ടു പോയിന്റുമായി ജോര്‍ജിയയുടെ നന സാഗ്‌നിഡ്‌സെ മൂന്നാം സ്ഥാനവും നേടി.

ഇന്നും നാളെയുമായി ലോക ബ്ലിറ്റ്‌സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പ് നടക്കും.

Top