ലോകത്തെ വിറപ്പിച്ച രാഷട്രീയ കൊലകൾ; ലിങ്കൺ മുതൽ ആബെ വരെ

പ്പാന്‍ മുന്‍ പ്രധാനമന്ത്രി ആബെുടെ കൊലപാതകം ഞെട്ടലോടയാണ് ലോകം കേട്ടത്. ലോകത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകള്‍ ലിങ്കണ്‍ മുതല്‍ ആബെ വരെ ഒരു അവലോകനം:

അബ്രഹാം ലിങ്കൺ

യു.എസ് പ്രസിഡന്റ് അബ്രഹാം ലിങ്കൺ വാഷിങ്ടൺ ഡി.സിയിലെ ഫോർഡ് തിയറ്ററിൽ നാടകം കണ്ടുകൊണ്ടിരിക്കെ 1865 ഏപ്രിൽ 14ന് കൊല്ലപ്പെട്ടു. ജോൺ വിൽക്സ് ബൂത്ത് ആണ് വെടിയുതിർത്തത്.
ഫെർഡിനൻറ് രാജകുമാരൻഓസ്ട്രിയൻ രാജകുമാരൻ ഫ്രാൻസ് ഫെർഡിനന്റും ഭാര്യ സോഫിയും ബോസ്നിയ സന്ദർശിക്കുന്നതിനിടെ സരാജെവൊയിൽ വെച്ച് 1914 ജൂൺ28ന് വെടിയേറ്റ് മരിച്ചു.ഒന്നാം ലോകയുദ്ധത്തിന് അത് ഹേതുവായി.
മഹാത്മ ഗാന്ധി

രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി 1948 ജനുവരി 30 ന് ഹിന്ദു ദേശീയവാദി നാഥുറാം ഗോദ്സെയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
ജോൺ എഫ്. കെന്നഡി

1963 നവംബർ 22ന് യു.എസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡി കാറിൽ സഞ്ചരിക്കവെ ടെക്സസിലെ ഡാളസിൽ അജ്ഞാതനാൽ വെടിയേറ്റ് മരിച്ചു. 35 വയസ്സായിരുന്നു കെന്നഡിയുടെ പ്രായം. ലോകത്തെ ഞെട്ടിച്ച ആ കൊലപാതകത്തിൽ ലീ ഹാർവെ ഓസ്വാൽഡ് എന്നയാളെ പിന്നീട് പ്രതിചേർത്തു.
റോബർട്ട് എഫ്. കെന്നഡി

അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥിയായിരുന്ന റോബർട്ട് എഫ്. കെന്നഡി 1968 ജൂൺ ആറിന് സിർഹാൻ സിർഹാൻ എന്ന ഫലസ്തീൻ വാദിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
ഇന്ദിര ഗാന്ധി

ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി 1984 ഒക്ടോബർ 31ന് സിഖ് അംഗരക്ഷകരായ സത്വന്ത് സിങ്,ബിയാന്ത് സിങ് എന്നിവരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.സുവർണ ക്ഷേത്ര വിമോചന സൈനിക നടപടി(ഓപറേഷൻ ബ്ലൂ സ്റ്റാർ )ക്കുള്ള പ്രതികാരമായിരുന്നു കൊല.
രാജീവ് ഗാന്ധി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ വെച്ച് 1991 മേയ് 21ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ മനുഷ്യബോംബ് തനുവാണ് കൃത്യം നടത്തിയത്.
റെണസിംഗെ പ്രേമദാസ

മുൻ ശ്രീലങ്കൻ പ്രസിഡന്റ് റെണസിംഗെ പ്രേമദാസ കൊളംബോയിൽ വെച്ച് 1993 മേയ് 1ന് എൽ.ടി.ടി.ഇ മനുഷ്യ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
ഇസാക് റബിൻ

മുൻ ഇസ്രായേൽ പ്രധാനമന്ത്രി ഇസാക് റബിൻ 1995 നവംബർ നാലിന് സിയോണിസ്റ്റ് ഇഗൽ അമിറിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.ഫലസ്തീൻ- ഇസ്രായേൽ പ്രധാന സമാധാന കരാറായ ഓസ്ലോ ഉടമ്പടിയുടെ പ്രധാന ശിൽപിയായിരുന്നു റബിൻ.
ദ്യോക്കർ ദുദായേവ്

ചെച്നിയൻ പ്രസിഡൻറ് ദ്യോക്കർ ദുദായേവ് റഷ്യൻ വ്യോമാക്രമണത്തിൽ 1996 ഏപ്രിൽ 21 ന് കൊല്ലപ്പെട്ടു
ബേനസീർ ഭുട്ടൊ

മുൻ പാകിസ്താൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടൊ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ 2007 ഡിസംബർ 27ന് വെടിയേറ്റ് കൊല്ലപ്പെട്ടു.
മുഅമ്മർ ഗദ്ദാഫി

ലിബിയൻ പ്രസിഡൻറ് കേണൽ മുഅമ്മർ ഗദ്ദാഫി അമേരിക്കൻ സേനയുടെ വ്യോമാക്രമണത്തിൽ 2011 ഒക്ടോബർ 20ന് കൊല്ലപ്പെട്ടു.

Top