ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍

nadal

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എന്നത്തേയും പോലെ അധികം വെല്ലുവിളികള്‍ ഇല്ലാതെ നേരിട്ടുളള സെറ്റുകള്‍ക്കാണ് നദാല്‍ മുന്നേറിയത്. ഫ്രാന്‍സിന്റെ റിച്ചര്‍ഡ് ഗാസ്‌കെയാണ് പ്രീക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.

അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ, അര്‍ജന്റീനയുടെ തന്നെ ഷ്വാര്‍ട്‌സ്മാന്‍, അമേരിക്കയുടെ ജോണ്‍ ഇസ്‌നര്‍, സൗത്താഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ എന്നിവരും പ്രീക്വാട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.

പുരുഷ ഡബിള്‍സില്‍ പതിമൂന്നാം സീഡുകളായ ബൊപ്പണ്ണ അടങ്ങിയ ബൊപ്പണ്ണ-വാസ്‌ലിന്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി. വനിതകളില്‍ ഒന്നാം സീഡ് ഹാലെപ്, സെറീന വില്ല്യംസ്, കെര്‍ബര്‍, ഷറപ്പോവ, മുഗുരുസ എന്നിവര്‍ മുന്നേറിയപ്പോള്‍ പതിനഞ്ചാം സീഡ് അമേരിക്കയുടെ കൊക്കോ വാന്‍ഡവാഗെയെ സീഡ് ചെയ്യപ്പെടാത്ത സെറെങ്കോ അട്ടിമറിച്ചു.

Top