ലോക മാതൃദിനം ; അമ്മമാര്‍ക്ക് ആശംകളുമായി സോഷ്യല്‍മീഡിയയില്‍ സിനിമാതാരങ്ങള്‍

ലോക മാതൃദിനത്തില്‍ തന്റെ അമ്മമാര്‍ക്ക് ആശംസകളുമായി സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുകയാണ് സിനിമാതാരങ്ങള്‍.

നീരജ് മാധവ്, വിനയ് ഫോര്‍ട്ട്, അനിഘ സുരേന്ദന്‍ തുടങ്ങിയവര്‍ ഫേസ്ബുക്കില്‍ അമ്മമാര്‍ക്ക് ആശംസകള്‍ അറിയിച്ചു.

കണ്ണൂരില്‍ പാര്‍ട്ടിക്ക് വേണ്ടി ബലിയാടുകളാകുന്നവരുടെ അമ്മമാര്‍ക്കായാണ് ഈ മാതൃദിനമെന്ന്‌ ജോയ് മാത്യു പറഞ്ഞു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അമ്മമാർ അറിയാൻ
——————–
കൊല്ലപ്പെടുന്നവർ ആരുമാകട്ടെ
അവർ ഏത്‌ രാഷ്ട്രീയക്കാരുമാകട്ടെ
എല്ലാവരും അമ്മ പ്രസവിച്ച മക്കളാണു-
കൊലപാതക രാഷ്ട്രീയ നേതാക്കൾ ചാനലിൽ കുരക്കട്ടെ-
അതു കഴിഞ്ഞു അവർ ചായ കുടിച്ച്‌ പിരിയും എന്നാർക്കാണറിയാത്തത്‌-
നടൻ ശ്രീനിവാസൻ പറഞ്ഞപോലെ നേതാക്കൾ കൊല്ലപ്പെടാത്തിടത്തോളം കാലം
സാധാരണ മനുഷ്യർ ബലിയാടുകളായിക്കൊണ്ടേയിരിക്കും-
ഒരു പട്ടാളത്തിനു മാറ്റിയെടുക്കാവുന്നതല്ല കണ്ണൂരിന്റെ മനസ്സ്‌-മറിച്ച്‌ കൊലപാതകരാഷ്ട്രീയ പാർട്ടിപ്രവർത്തകരായ
മക്കളെ അവരുടെ അമ്മമാർ വീട്ടിൽ നിന്നും
അടിച്ചു പുറത്താക്കുംബോഴേ കണ്ണൂരിലെ അമ്മമാരുടെ കണ്ണീരുണങ്ങൂ-
നിലവിലുള്ള ജീർണ്ണതയുടെ രാഷ്ട്രീയക്കാരെ
അവജ്ഞയോടെ
നോക്കിക്കാണുന്ന വിവരവും വിദ്യാഭ്യാസവും പുതിയ സ്വപ്നങ്ങളുമുള്ള ഒരു തലമുറ വളർന്നു വരുന്നുണ്ട്‌ എന്നിടത്താണു
നമുക്കെന്തെങ്കിലും പ്രതീക്ഷിക്കാനുള്ളത്‌-
കണ്ണൂരിൽ ബലിയാടുകളായി ക്കൊണ്ടിരിക്കുന്ന മക്കളെ പ്രസവിച്ചുപോയ അമ്മമാർക്ക്‌ വേണ്ടിയാകട്ടെ
ഈ മദേർസ്‌ ഡേ

Top