ഇന്ന് ലോക മാനസിക ആരോഗ്യ ദിനം; ഇതാ ഒരു അത്ഭുത ജ്യൂസ് !

mental health

രോഗ്യമുള്ള ഒരു ശരീരത്തിന് ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവണം എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. മനസ്സിലാണ് കാര്യം. കാരണവും ഉണ്ട്. നമ്മുടേ ശരീരത്തിന്റെ ഒരോ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന നമ്മുടെ മനസ്സ് അഥവാ തലച്ചോർ ആണ്. അതിനാൽ തന്നെ, അതിന്റെ ആരോഗ്യം ശ്രദ്ധിക്കുന്നത് ജീവിതത്തിന്റെ ഗതിക്ക് തന്നെ നല്ല മാറ്റങ്ങൾ സമ്മാനിക്കും. ഇന്ന് ലോക മാനസിക ആരോഗ്യ ദിനമാണ്. ഈ ദിനത്തിൽ ഇതാ നിങ്ങൾക്കായി ഒരു അത്ഭുത ജ്യൂസ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

നമ്മുടെ നാട്ടിലെങ്ങും സുലഭമായി ലഭിക്കുന്ന നെല്ലിക്ക തന്നെയാണ് മാനസിക ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന, മുമ്പ് സൂചിപ്പിച്ച അത്ഭുത ജ്യൂസിന്റെ പ്രധാന ചേരുവ. നെല്ലിക്ക തളം വയ്ച്ചു തരട്ടെ എന്നൊക്കെ നാം തമാശയ്ക്ക് ചോദിക്കാറുണ്ടെങ്കിലും, ഈ നെല്ലിക്ക ഒരു സംഭവം തന്നെയാണ്. അത്രത്തോളം ഗുണങ്ങളാണ് നെല്ലിക്ക കഴിക്കുന്നത്തിലൂടെ ഉണ്ടാവുന്നത്. നെല്ലിക്കയിൽ കാണപ്പെടുന്ന വിറ്റാമിന് സി, പോളീഫിനോളുകൾ, ആന്റി-ഓക്സിഡന്റ്റുകൾ തുടങ്ങിയവ മാനസിക ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിന് ആകെ ഗുണം ചെയ്യുന്ന പോഷകങ്ങളാണ്. ഇത് കൂടാതെ കാൽസ്യം , ഇരുമ്പ്, പൊട്ടാസിയം, കരോറ്റീൻ തുടങ്ങിയവയും നെല്ലിക്കയിൽ ഉണ്ട്. നെല്ലിക്ക ജ്യൂസ് കുടിക്കുന്നതിലൂടെ ചുമ, ജലദോഷം എന്നിവ കുറയ്ക്കാനും ഷുഗർ, കൊളെസ്ട്രോൾ തുടങ്ങിയവ നിയന്ത്രിക്കാനും സാധിക്കും. ശ്വാസ സംബന്ധമായ രോഗങ്ങൾക്കും ഇവ നല്ല ഒരു പരിഹാരമാണ്. ഇവയ്ക്ക് പുറമെ പ്രായം കൂടുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും, നല്ല മുടിയും ചർമ്മവും ഒക്കെ പ്രധാനം ചെയ്യാനും ഇവ സഹായിക്കും.

നെല്ലിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഗുണങ്ങൾ ഇതാ:

1. ശരീര ഭാരം നിയന്ത്രിക്കും
Fit body
ശരീര ഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർക്കുള്ള ഒരു ഒറ്റമൂലിയാണ് നെല്ലിക്ക എന്ന് തന്നെ പറയാം. നെല്ലിക്ക ദിവസേനെയുള്ള ഭക്ഷണത്തിന്റെ ഒരു ഭാഗമാകുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിന്റെ ചയാപചയം മെച്ചപ്പെടുത്തി, ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് തടയാൻ നെല്ലിക്കയ്ക്ക് കഴിയും. അതിനാൽ തന്നെ ശരീര ഭാരം കുറയും. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ, രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

2. കാഴ്ച ശക്തി വർധിപ്പിക്കും
The-eye-
കാഴ്ച ശക്തി കൂടുതൽ മെച്ചപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുടെങ്കിൽ ഇനി ഒന്നും ആലോചിക്കേണ്ട, നെല്ലിക്ക ജ്യൂസ് കുടിച്ചോളൂ. പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജെനറേഷൻ തടയാൻ ഉള്ള കഴിവ് നെല്ലിക്കയ്ക്ക് ഉണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി- ഓക്സിടെന്റ്റുകൾ കണ്ണിലെ റെറ്റിനയുടെ സമ്മർദ്ദം കുറയ്ക്കാനും അതുവഴി ഭാവിയിൽ തിമിരം വരാനുള്ള സാധ്യതകളും കുറയ്ക്കും. നെല്ലിക്ക വെള്ളത്തിൽ ഇട്ടു വെച്ച ശേഷം ആ വെള്ളം ഉപയോഗിച്ച് കണ്ണുകൾ കഴുകുന്നത് നല്ലതാണ്.

3. മാനസിക ആരോഗ്യം മെച്ചപ്പെടുത്തും
brain
നാഡികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ നെല്ലിക്കയ്ക്ക് കഴിയും. ഇത് ശരിയായ രക്തയോട്ടത്തിന് സഹായിക്കും. നെല്ലിക്ക ദിവസവും കഴിക്കുന്നത് ഏകാഗ്രത വർധിപ്പിക്കാനും ബുദ്ധിശക്തിയും അവബോധവും ഒക്കെ വർധിപ്പിക്കാൻ സഹായിക്കും. ഡിമെൻഷ്യ, അൽഷിമേഴ്സ് പോലെയുള്ള തലച്ചോറിലെ കോശങ്ങളുടെ ബന്ധപ്പെട്ട അസുഖങ്ങൾ വരാനുള്ള സാധ്യതയും നെല്ലിക്ക കുറയ്ക്കും. തലച്ചോറിലെ കോശങ്ങളിലേക്ക് ശരിയായ തോതിൽ ഓക്സിജൻ എത്തിച്ചു നല്ല ആരോഗ്യം പ്രദാനം ചെയ്യാൻ നെല്ലിയ്ക്കയ്ക്ക് കഴിയും.

4. രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും
blood sugar
നിങ്ങൾ പ്രമേഹ രോഗിയാണോ? എങ്കിൽ പിന്നെ ഒന്നും ആലോചിക്കാൻ ഇല്ല. ഉടൻ തന്നെ, നെല്ലിക്ക വാങ്ങി കഴിച്ചോളൂ. രക്തത്തിലെ ഷുഗറിന്റെ അളവ് നിയന്ത്രിക്കാനും, ശരീരത്തിന് ഉന്മേഷം പകരാനും നെല്ലിക്കയ്ക്ക് കഴിയും.

5. അണുബാധകളെ പ്രതിരോധിക്കും

immunity
നെല്ലിക്കയുടെ ആന്റി- ബാക്ടീരിയൽ സ്വഭാവം, വരാനിരിക്കുന്ന പല രോഗങ്ങളെയും പ്രതിയോരോധിക്കും. ഇതിലൂടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയെ വർധിപ്പിച്ചു, മെച്ചപ്പെട്ട ആരോഗ്യം നിലനിർത്താൻ കഴിയും. ശരീരത്തിലെ വിശാംശങ്ങൾ നീക്കം ചെയ്യാനുള്ള കഴിവും നെല്ലിക്കയ്ക്ക് ഉണ്ട്.

പച്ചയ്ക്കും, അച്ചാറായും ഒക്കെ ഉപയോഗിക്കാവുന്ന നെല്ലിക്ക ഇനി ജീവിതചര്യയുടെ ഒരു ഭാഗം ആക്കിക്കോളു. മാനസികവും ശാരീരികവുമായ ആരോഗ്യത്തിലൂടെ മികവുറ്റ ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുത്തോളൂ!

Top