വണ്‍ ഫെസ്റ്റ് ഇന്റര്‍നാഷണല്‍ ടാലന്റ് ഷോ; രജിസ്‌ട്രേഷന്‍ 5 വരെ നീട്ടി

തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് യൂത്ത് ഫോറത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന വണ്‍ ഫെസ്റ്റ് ഇന്റര്‍നാഷണല്‍ ടാലന്റ് ഷോയുടെ രജിസ്‌ട്രേഷന്‍ ഈ മാസം 5 വരെ നീട്ടിയതായി വേള്‍ഡ് മലയാളി കൗണ്‍സിലിന്‌റെ ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള അറിയിച്ചു.
കഴിഞ്ഞ മാസം 13ന് ആരംഭിച്ച മത്സരത്തില്‍ 65 ഓളം രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും, കലാകാരികളുമായുള്ള 5095 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മത്സരത്തിന് വേണ്ടിയുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയും, ഇനിയും കൂടുതല്‍ പേര്‍ക്ക് രജിസ്ട്രര്‍ ചെയ്യാനുള്ളവര്‍ക്ക് സൗകര്യം നല്‍കുന്നതിനുമായാണ് രജിസ്‌ട്രേഷന്‍ നീട്ടിയതെന്ന് ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ് രാജേഷ് ജോണിയും അറിയിച്ചു. മത്സരത്തില്‍ കലാപ്രതിഭ, കലാതിലകം പട്ടം എന്നിവ നേടുന്നവര്‍ക്ക് സ്വര്‍ണമെഡല്‍ ഉള്‍പ്പെടെയുള്ളവ സമ്മാനങ്ങളായി നല്‍കും.

Top