ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമിയില്‍

ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ സെമിയിലെത്തി. ടൂര്‍ണമെന്റില്‍ നാലാം സീഡായ ഇന്ത്യന്‍ താരം മലേഷ്യയുടെ ആദില്‍ ഷോലെഹിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-8, 21-18. ഈ വര്‍ഷം ജൂലൈയില്‍ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ലക്ഷ്യ ഇതോടെ മറ്റൊരു നേട്ടത്തിനരികിലെത്തി.

ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയുടെ ചെന്‍ ഷിയാവു ചെങ്ങിനെ 15-21, 21-17, 21-14 എന്ന സ്‌കോറിനാണ് ലക്ഷ്യ തോല്‍പ്പിച്ചത്. ടൂര്‍ണമെന്റിലെ ടോപ് സീഡും നിലവിലെ ചാമ്പ്യനുമായ തായ്ലന്‍ഡിന്റെ കന്‍ലാവത് വിതിദ്സരന്‍ ആണ് ലക്ഷ്യയുടെ സെമിയിലെ എതിരാളി.

Top