ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ലക്ഷ്യ സെന്‍ വെങ്കല നേട്ടത്തില്‍

ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൗമാരതാരം ലക്ഷ്യ സെന്‍ വെങ്കലമെഡല്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ നാലാം സീഡായ ഇന്ത്യന്‍ താരം സെമിയില്‍ നിലവിലെ ചാമ്പ്യന്‍ തായ്‌ലന്‍ഡിന്റെ കന്‍ലാവത് വിതിദ്‌സരണിനോട് തോറ്റതോടെയാണ് വെങ്കലം ലഭിച്ചത്. സ്‌കോര്‍ 20-22, 21-16, 21-13.

ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയുടെ ചെന്‍ ഷിയാവു ചെങ്ങിനെ 15-21, 21-17, 21-14 എന്ന സ്‌കോറിനാണ് ലക്ഷ്യ തോല്‍പ്പിച്ചത്. ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പതിനേഴുകാരനായ ലക്ഷ്യ സെന്‍.

Top